കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട് (Vision)
ബ്ലോക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കുന്ന തരത്തിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കി, പ്രതിബദ്ധതയുള്ള നേതൃത്വത്തിന്റെ കീഴിൽ, ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സമയ ബന്ധിതവും അഴിമതിരഹിതവും സുതാര്യവുമായ സേവനം പൊതുജനങ്ങൾക്ക് പരിപൂർണ്ണ സംതൃപ്‌തി ലഭിക്കുന്ന രീതിയിൽ പ്രദാനം ചെയ്യുകയും അവ തുടർച്ചയായി മികവുറ്റതാക്കുകയും ചെയ്യുന്ന മാതൃകാസ്ഥാപനമായി നിലകൊള്ളുക എന്നതാണ് നയം.
ദൗത്യം (Mission)
1. പൗരാവകാശ രേഖ പ്രകാരമുള്ള സേവനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ പൊതു ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
2. ഭരണ സമിതി അംഗീകരിച്ച തൻവർഷത്തെ വികസനപദ്ധതികളെല്ലാം സാമ്പത്തിക വർഷാവസാനത്തിനു മുൻപ് പൂർത്തിയാക്കുക.
3. പൊതു ജനങ്ങളുടേതുൾപ്പെടെയുള്ള എല്ലാ പരാതികളും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുക
4. ബ്ലോക്ക് പഞ്ചായത്തിലെ സേവന സൗകര്യങ്ങൾ ആധുനിക വൽക്കരിക്കുന്നതിലൂടെ ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ കൂടുതൽ ജനോപകാരപ്രദമായ രീതിയിൽ ഏകോപിപ്പിച്ച് പ്രവർത്തന വേഗം കൈവരിക്കുക
5. വിവിധ കേന്ദ്ര,സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ ഏറ്റെടുക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമുള്ള സുസ്ഥിര സൗകര്യം പ്രാപ്‌തമാക്കുക എന്നീ കാര്യങ്ങൾ പ്രധാനം ചെയ്യുകയും അവ തുടർച്ചയായി മികവുറ്റതാക്കുകയും ചെയ്യുന്ന മാതൃകാ സ്ഥാപനമായി നിലകൊള്ളുക എന്നതാണ് ലക്ഷ്യം.